കണ്ണൂർ :- ക്ലീൻ ഇന്ത്യ ക്യാംപയിനിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയ മികച്ച ശുചിത്വ പ്രവർത്തനം നടത്തിയ യൂത്ത് ക്ലബ്ബിനുള്ള അവാർഡ് മയ്യിൽ അഥീന നാടക നാട്ടറിവ് വീട് ഏറ്റുവാങ്ങി. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ, തോടുകൾ, ശുദ്ധജല ശ്രോതസുകൾ എന്നിവയുടെ ശുചീകരണ പ്രവർത്തനം നടത്തിയതിനാണ് അഥീനക്ക് അവാർഡ് ലഭിച്ചത്.
കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് വിതരണ ചടങ്ങ് കണ്ണൂർ MLA രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കലക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ: കെ.കെ സരള അധ്യക്ഷത വഹിച്ചു.
യുവജനക്ഷേമ ബോർഡ് ഓഫീസർ കെ പ്രസീത, ടി എം അന്നമ്മ , നെഹ്റു യുവ കേന്ദ്ര യൂത്ത് ഓഫീസർ കെ രമ്യ എന്നിവർ സംസാരിച്ചു.
ഇന്റർനാഷണൽ ട്രയിനർ പ്രദീപൻ മാലോത്ത് ക്ലാസെടുത്തു.