വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലേക്കായി സ്വപ്രയത്നത്തിൽ വിളയിച്ചെടുത്ത വാഴക്കുലയുമായി അബ്ദുൾ അസീസ് കൊളച്ചേരിയിലെത്തി


കൊളച്ചേരി :-
സ്കൂളുകളിലേക്ക് സൗജന്യമായി വാഴക്കുലയും വാഴക്കന്നും നൽകാൻ പാവന്നൂരിലെ അബ്ദുൾ അസീസ് എന്ന നല്ല മനസ്സിനുടമ ഇന്ന് കൊളച്ചേരിയിലും എത്തി.

തൻ്റെ സ്വപ്രയത്നത്താൽ വിളയിച്ചെടുത്ത വാഴക്കുലകൾ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സംഭാവന നൽകാൻ വാഹനവുമായി അസീസ് ഇറങ്ങാൻ തുടങ്ങിയിട്ട് ദിവസമേറെയായി. കഴിഞ്ഞ ദിവസം കുറ്റ്യാട്ടൂർ പഞ്ചായത്ത് ,ആന്തൂർ നഗരസഭ, മയ്യിൽ പഞ്ചായത്ത് എന്നിവയുടെ പരിധിയിലെ സ്കൂളുകളിൽ അബ്ദുൾ അസീസ് നേരിട്ടെന്ന് വാഴക്കുലയും വാഴ കന്നും നൽകുക ഉണ്ടായി .

ഇന്ന് ഈ  കർഷകൻ കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും  വാഴക്കുലയും വാഴക്കന്നും നൽകാനായാണ് കൊളച്ചേരിയിലും എത്തി .

വാഴക്കുലകൾ നൽകുന്നതിൻ്റെ  പഞ്ചായത്ത് തല ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ വച്ച് രാവിലെ നടന്നു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസ്ഡണ്ട്  എം സജ്മ വാഴക്കുല വാങ്ങി കൊണ്ട്  ഉദ്ഘാടനം നിർവ്വഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുസലാം, ക്ഷേമ കാര്യ ചെയർ പേഴ്സൺ അസ്മ കെ.വി, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബാല സുബ്രമണ്യൻ,ഗ്രാമ പഞ്ചായത്ത് സിക്രട്ടറി രാഹുൽ രാമ ചന്ദ്രൻ, വാർഡ് മെമ്പർമാരായ നാരായണൻ, ഗീത എന്നിവരും വിവിധ വിദ്യാലയങ്ങളിലെ  അദ്ധ്യപകരായ സുബൈർ മാസ്റ്റർ തൊട്ടിക്കൽ, രോഹിത്ത് മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, ജലജ ടീച്ചർ എന്നിവരും  സന്നിഹിതരായിരുന്നു.

തുടർന്ന് അബ്ദുൾ അസീസ് പഞ്ചായത്ത് പരിധിയിൽ പെട്ട വിദ്യാലയങ്ങളിലേക്ക് തൻ്റെ വിയർപ്പിൽ വിളയിച്ചെടുത്ത വിളവുമായി യാത്രയായി.

 പഞ്ചായത്തിലെ പതിനഞ്ച് സ്കൂളുകളിലേക്കാണ് വാഴക്കന്നും വാഴക്കുലയും സൗജന്യമായാണ് നൽകുന്നത്.





 


Previous Post Next Post