കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർ വാർഡിൽ താമസിക്കുന്ന പി വി ശ്രീരാജ് (26) താലസീമിയ മേജർ എന്ന രോഗം ബാധിച്ച് മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുന്നതിനായി സഹായം തേടുന്നു.
പാവന്നൂരിലെ കോരമ്പേത്ത് ചന്ദ്രന്റെയും രാധയുടെയും മകനാണ് ശ്രീരാജ്.
ജന്മനാ അസുഖബാധിതനാണ്. കടം വാങ്ങിയും മറ്റുമാണ് ഇതുവരെ ചികിത്സ നടത്തിയത്. ബെംഗളൂരു നാരായണ ഹൃദയാലയയിലാണ് ചികിത്സ തുടരുന്നത്. മജ്ജ മാറ്റി വയ്ക്കൽ മാത്രമാണു പരിഹാരമെന്നു ഡോക്ടർമാർ പറയുന്നത്. ശസ്ത്ര ക്രിയയ്ക്ക് 40 ലക്ഷത്തിലേറെ ചെലവു വരും.
നിർധന കുടുംബത്തിനു താങ്ങാവുന്ന തുകയല്ല ഇത്. ശ്രീരാജിനെ സഹായിക്കാൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം കെ.സി.അനിത ചെയർപഴ്സനായും കെ.സി.ശിവാനന്ദൻ കൺവീനറായും സി.ശശീന്ദ്രൻ ട്രഷററായും ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
ഫെഡറൽ ബാങ്ക് മയ്യിൽ ശാഖയിൽ 20780200002023 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചു.