കണ്ണൂർ :- കണ്ണൂരിൽ നിന്നും ബേഗ്ലൂരിലേക്ക് പോവുകയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരണപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ 5.50ന് ട്രൈന്‍ കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കവെ പാളത്തില്‍ വീഴുകയായിരുന്നു. അവിടെ വെച്ചുതന്നെ മരണപ്പെട്ടിരുന്നു.