കെ റെയിൽ ; മാടായിപ്പാറയിൽ സർവേക്കല്ല് പിഴുതു മാറ്റിയ നിലയിൽ


മാടായിപ്പാറ പാറക്കുളത്തിന് സമീപത്ത് കെ റെയിൽ സിൽവർ ലൈൻ സർവേക്കല്ല് പിഴുതു മാറ്റിയ നിലയിൽ  കണ്ടെത്തി.

പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നമ്പർ സർവേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയിൽപെട്ടത്.

മാടായിപ്പാറയിൽ തുരങ്കം നിർമിച്ചു പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം. കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല. വിവരമറിഞ്ഞു പൊലീസ് അന്വേഷണം തുടങ്ങി. കല്ല് പിഴുതതുമായി തങ്ങൾക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്.

Previous Post Next Post