കമ്പിൽ :- എല്ലാ ഭരണഘടനാ നിയമങ്ങളും ലംഘിച്ചുകൊണ്ട് വർഗ്ഗീയ ശക്തികൾ അഴിഞ്ഞാടുന്ന കാഴ്ച ഈ നാട് കണ്ട് കൊണ്ടിരിക്കുകയാണെന്നും നാടിൻ്റെ സംരക്ഷകരാണെന്നും പറഞ്ഞ് മുന്നോട്ടുവന്നവർ വർഗ്ഗീയത ഊട്ടിവളർത്തുകയാണെന്നും അവ ഇല്ലാതാക്കാൻ മതനിരപേക്ഷ കക്ഷികളായ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കേ സാധിക്കുകയുള്ളുവെന്ന് CPM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം വി.സജിത്ത് പറഞ്ഞു.
CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ സംഘടിപ്പിച്ച മതേതര സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു പിയിലും ഉത്തരേന്ത്യയിലും ഉള്ളത് പോലെ വർഗ്ഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ സാധിക്കാത്തത് ഇടതുപക്ഷ പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണെന്നും വർഗ്ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തി മുന്നോട്ടു പോവുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി.
എ കൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി.കെ രാമകൃഷ്ണൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു.