കണ്ണൂർ: താഴെചൊവ്വ KSEB ഓഫീസിന് സമീപം വാഹനാപകടം . ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ഗുരുതര പരിക്ക് പറ്റി .ടിപ്പറിലിടിച്ച് ഒരു ബൈക്ക് യാത്രികനും പരിക്ക് പറ്റിയിട്ടുണ്ട്. വാഹനാപകടത്തെ തുടർന്ന് ദേശീയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.