മലപ്പട്ടം പഞ്ചായത്ത് ജീവനക്കാർക്കും മെമ്പർമാർക്കും ശമ്പളം നൽകാത്ത നടപടി പ്രതിഷേധാർഹമെന്ന് മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി


മലപ്പട്ടം :- 
മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്കും മെമ്പർമാർക്കും കഴിഞ്ഞ 3 മാസക്കാലമായി ശമ്പളവും അനുകൂലികളും നൽകാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി രാധാകൃഷ്ണൻ ആരോപിച്ചു.

 തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തിലാണ് ഈ അവസ്ഥ. പതിറ്റാണ്ടുകളായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്  പഞ്ചായത്ത് ഭരിക്കുന്നത് നാളിതുവരെ സ്ഥിരം വരുമാനത്തിന് ആവശ്യമായ ഒരു വികസന പ്രവർത്തനാവും നടത്താതെ പഞ്ചായത്തിനെ പുറകോട്ടു നയിച്ച സിപിഎം ജനങ്ങളോട് മറുപടി പറയണം. 

കമ്മ്യൂണിറ്റി ഹാൾ, ടൂറിസം പദ്ധതികൾ, റബർ ഫാക്ടറി തുടങ്ങി പഞ്ചായത്തിന് വരുമാനമുണ്ടാക്കുന്ന പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു പഞ്ചായത്തിനെ വികസന പാതയിലേക്ക് നയിക്കാൻ ഭരണസമിതി തയ്യാറാകണമെന്ന് എം പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Previous Post Next Post