ന്യൂഡൽഹി :- രാജ്യത്ത് ഇ- പാസ്പോർട്ട് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോർട്ട് സംവിധാനം.
2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും.
സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ ബജറ്റിൽ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും,രണ്ട് ലക്ഷം അംഗൻവാടികൾ നവീകരിക്കും.
വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളായ മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അം ഗൻവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ സർക്കാർ സമഗ്രമായി നവീകരിച്ചതായി ബജറ്റിൽ അറിയിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും സമഗ്ര വികസനത്തിനായി അവതരിപ്പിച്ച പദ്ധതികളാണവ.
പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ വിദ്യാഭ്യാസ ചാനലുകള്‍ പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഒന്ന് മുതൽ പന്ത്രണ്ട് വരെ പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. ഓരോ ക്ലാസിനും ഓരോ ചാനലായിരിക്കും ഉണ്ടാവുക. രണ്ട് വർഷമായി പല വിദ്യാർഥികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല. കോവിഡ് കാലം ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ രൂക്ഷമായി ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം അംഗൻവാടികളിൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും. തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോർട്ടല്‍ സ്ഥാപിക്കുമെന്നും നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍ ബാങ്കിംഗ് പദ്ധതി രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോർ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 5 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് 75 ജില്ലകളിൽ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പിലാക്കും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന് നടപ്പാക്കും. സംസ്ഥാന - കേന്ദ്ര സേവനങ്ങളെ ഇന്റർനെറ്റ് ബന്ധിതമാക്കും.
രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ (Electric Vehicle) ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് പോളിസി ( Battery Swapping Policy) കൊണ്ടുവരും. നഗരങ്ങളിൽ സ്ഥലലഭ്യത കുറവായതിനാൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പരിമിതി കണക്കിലെടുത്താണ് പുതിയ നയം. ഇലക്ട്രിക്ക് വാബന മേഖലയിൽ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ബിസനസ് മോഡലുകൾ വികസിപ്പിക്കാൻ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നൽകുമെന്നാണ് നിർമല സീതാരമൻ്റെ ബജറ്റ് പ്രഖ്യാപനം.
ഇലക്ട്രോണിക്സ് പാർട്സുകൾക്കും കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങൾ, വജ്രം-രത്നക്കല്ലുകൾ, പെട്രോളിയം ഉത്പന്നങ്ങൾക്കായുള്ള രാസവസ്തുക്കൾ, സ്റ്റീൽ സ്ക്രാപ്പുകൾ, മൊബൈൽ ഫോണുകൾ, മൊബൈൽ ഫോൺ ചാർജർ, മുതലായവയ്ക്ക് വിലകുറയും.
കുട, ഇറക്കുമതി വസ്തുക്കൾ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും. എഥനോൾ ചേർക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്സൈസ് തീരുവ. എഥനോൾ മിശ്രിത ഇന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം