വരയാടുകളുടെ പ്രജനനകാലം ; ഇരവികുളം ദേശീയോദ്യാനം അടച്ചു


ഇടുക്കി : - 
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇന്ന് മുതൽ ഇരവികുളം ദേശീയോദ്യാനം (Eravikulam National Park) അടയ്ക്കും. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ഉദ്യാനത്തിലേക്ക് സഞ്ചാരികൾക്ക്  പ്രവേശനം ഉണ്ടാകില്ല. 

വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദര്‍ശക സാന്നിധ്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമായാണ് ഉദ്യാനം അടച്ചിടുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാ‍ര്‍ഡൻ അറിയിച്ചു.

Previous Post Next Post