മയ്യിൽ :- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസിറ്റവൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാതല മത്സരങ്ങൾ പൂർത്തിയായി.
എൽ പി വിഭാഗത്തിൽ നൂഞ്ഞേരി എൽ പി സ്കൂളിലെ അണിമ എസ് കൃഷ്ണ, പെരുമാച്ചേരി എ യു പി സ്കൂളിലെ അജിൽ നന്ദ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
യു പി വിഭാഗത്തിൽ രാധാകൃഷ്ണ എ യു പി സ്കൂളിലെ പി അർജ്ജുൻ ,മയ്യിൽ IMNSGHSS ലെ പാർവ്വതി അജിത്ത് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ മയ്യിൽIMNSGHSS ലെ വിദ്യാലക്ഷ്മി, കമ്പിൽ മാപ്പിളാ ഹയർ സെക്കൻ്ററി സ്കൂളിലെ ഫാത്തിമത്തുൽ അഫീഫ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മയ്യിൽ IMNSGHSS ലെ എം അഭിനവ്, ചട്ടുകപ്പാറ GHSS ലെ നിസിൻ പ്രകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.