കണ്ണൂർ:-കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ ( 35 )ആണ് മരിച്ചത്. ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെ രാത്രി 12. 30 ന് ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്തു വെച്ചാണ് കൊലപാതകം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യമാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. കണ്ണൂർ എസിപി പി പി സദാനന്ദന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറി യിൽ.