കൊളച്ചേരി: 'ലഹരിയിൽ മയങ്ങുന്ന യൗവ്വനം, തെരുവിൽ പൊലിയുന്ന ജീവിതം' എന്ന ശീർഷകത്തിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷനായിരുന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ തമ്പാൻ ബ്ലാത്തൂർ ക്ലാസ്സെടുത്തു. എം എസ് എഫ് ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.പി ഫർഹാനക്കുള്ള ഉപഹാരം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ് സമ്മാനിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം കെ. താഹിറ, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് സലാം കമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അന്തായി ചേലേരി, അബ്ദു പള്ളിപ്പറമ്പ്, ഇസ്മായിൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, എം.എസ്. എഫ് പഞ്ചായത്ത് സെക്രട്ടറി അനസ് കെ വി, നാസിഫ പി.വി, എം റാസിന സംസാരിച്ചു