കുറ്റ്യാട്ടൂർ :- വേനൽ ചൂട് കടുത്തതോടെ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികൾക്ക് കുടിനീർ ഒരുക്കി കോർലാട് ഇഎംഎസ് സ്മാരക വായനശാല പ്രവർത്തകർ. വായനശാല പരിസരത്തും വീടുകൾക്ക് അരികിലുമാണ് പക്ഷികൾക്ക് ദാഹമകറ്റാൻ കുടിവെള്ളം വെയ്ക്കുന്നത്. പറവകൾക്കൊരു തണ്ണീർ പാത്രം പദ്ധതിയുടെ ഉദ്ഘാടനം എം.പി രാജേഷ് നിർവ്വഹിച്ചു. ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. പി സനിൽ സ്വാഗതവും ദിതിൽ കെ നന്ദിയും പറഞ്ഞു.