പി കെ ഉസ്താദ് അനുസ്മരണവും ബുർദ മജ്ലിസും സംഘടിപ്പിച്ചു

 

മയ്യിൽ :-പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബുർദ മജ്ലിസും പി കെ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു. വാദീ ഇഹ്സാനിൽ ബദരിയ്യ ജുമാ മസ്ജിദിൽ കയ്യങ്കോട് റൗളതുൽ ഇഹ്സാൻ ബുർദ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബുർദമജ്‌ലിസിന് മുഹമ്മദ് സ്വാലിഹ്, സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി. ദാറുൽ ഇഹ്സാൻ ഉപദേശക സമിതി ചെയർമാനായിരിക്കെ നമ്മെ വിട്ടു പിരിഞ്ഞ ഒരു പുരുഷായുസ്സ് മുഴുവൻ ദീനീ സേവനങ്ങൾക്കായി ചെലവഴിച്ച മർഹൂം പി കെ ഉസ്താദിന്റെ പേരിൽ പ്രത്യേക അനുസ്മരണ സംഗമവും നടന്നു. ആലിക്കുഞ്ഞി അമാനി മയ്യിൽ അനുസ്മരണ പ്രഭാഷണം നടത്തി , സ്വദർ ഉസ്താദ്‌ യൂസുഫ് സഅദി അമ്മിനിക്കാട്, അക്കാദമി മുദർരിസ് അബ്ദുസ്സലാം സഖാഫി ചേളാരി, SYS മയ്യിൽ പ്രസിഡണ്ട് റാഫി സഅദി പാവന്നൂർ, SJM ജില്ലാ കൗൺസിലർ റാശിദ് ബദവി കയ്യങ്കോട്, ബദ്‌രിയ ജുമാ മസ്ജിദ് പ്രസിഡണ്ട് ഉമർ ഹാജി പാവന്നൂർ, അബ്ദുൽ ജബ്ബാർ ഹാജി തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.

Previous Post Next Post