കുറ്റ്യാട്ടൂർ: - സമഗ്ര ശിക്ഷ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനത്തിന് തുടക്കമായി.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി നിജിലേഷ് ഉദഘാടനം ചെയ്തു.
പി ടി എ പ്രസിഡൻ്റ് കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പാൾ എം സി ശശീന്ദ്രൻ മാസ്റ്റർ പദ്ദതി വിശദീകരണം നടത്തി.
BRC കോ ഓർഡിനേറ്റർ ഷിഗിന, സീനിയർ അസിസ്റ്റൻറ് ജയലതിക.എൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
പ്രിൻസിപ്പാൾ എ വി ജയരാജൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി മുരളീധരൻ നന്ദിയും പറഞ്ഞു.