കൂൺകൃഷി പരിശീലനം സംഘടിപ്പിച്ചു

 

മയ്യിൽ:- നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെയും നാട്ടുകലാകാരക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ മയ്യിൽ അഥീന നാടക- നാട്ടറിവ് വീടിന്റെയും കസ്തൂർബ വായനശാലയുടെയും സഹകരണത്തോടെ കാര്യാംപറമ്പ് കസ്തൂർബ നഗറിൽ ആത്മ നിർഭർ ഭാരത് നൈപുണ്യ വികസന ക്യാംപിന്റെ ഭാഗമായി കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റജിയുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി ജിൻസി, വിശാൽ രാജ് കയ്യരുവത്ത് , പി വി നന്ദഗോപാൽ,  ശിശിര കാരായി, കെ ബിന്ദു, ഒ ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

അഞ്ചരക്കണ്ടി ഫാം ഫ്രഷ് മഷ്റൂംസിലെ പി.പി. ചിത്രലേഖ, സി എച്ച് ഷീജ എന്നിവർ പരിശീലനം നൽകി.

Previous Post Next Post