സാമൂഹിക മുന്നേറ്റത്തിന് വൈവിധ്യമേറുന്ന കർമ്മ പദ്ധതികളുമായി എസ് കെ എസ് എസ് എഫ് ഖത്തർ കണ്ണൂർ ജില്ല

 


ദോഹ :- എസ് കെ എസ് എസ് എഫ്   ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി എക്‌സിക്യുട്ടിവ് മീറ്റ് സംഘടിപ്പിച്ചു.സംഘടന രംഗത്തു പുതിയ ചലനം സൃഷ്ടിച്ചു സാമൂഹിക മുന്നേറ്റത്തിനു വൈവിധ്യമെറുന്ന കർമ്മ പദ്ധതി കളുമായി മുന്നേറാൻ എസ് കെ എസ് എസ് എഫ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചുഅസീസ് കോളയാട് അധ്യക്ഷത വഹിച്ചു.

ആറുമാസം നീണ്ടു നിൽക്കുന്ന വൈവിധ്യമാറുന്ന കർമ്മ പദ്ധതി യിൽ പ്രധാനമായും,മത, ഭൗതിക വിദ്യാഭ്യാസ കാരുണ്യ, സംഘടന മേഖലയിൽ  പ്രാധാന്യം നൽകിയാണ് പ്രവർത്തന രൂപ രേഖ തയ്യാറാക്കിയത്.വിവിധ സെഷനുകളായി നടന്ന എക്‌സിക്യുട്ടിവ്‌ മീറ്റിൽ ഷഫീഖ്, റഫീഖ്, സുബൈർ പാലത്തുങ്കര, മുഹമ്മദ്‌ ഹാഷിർ, മുഹമ്മദ്‌ മുസ്തഫ,ഷംസീർ, മുഹമ്മദ്‌ സലിം, മുഹമ്മദ്‌ ഹയാസ് മാമ്പ, ഷഹസാദ് കെ എൻ, സജീർ പള്ളിക്കൽ,ഷമീർ പള്ളിക്കൽ, മുഹമ്മദ്‌ നൗഫീർ,യൂസഫ് പന്നിയൂർ,ഫായിസ് കെ, ഷമീൽ, അക്ബർ മെരുവമ്പായി, മുഹ്സിൻ, നാസർ പഴശ്ശി തുടങ്ങിവർ പ്രസംഗിച്ചു.ഫസൽ അരിയിൽ സ്വാഗതവും ജാഫർ കതിരുർ നന്ദിയും പറഞ്ഞു

Previous Post Next Post