തളിപ്പറമ്പ്:-സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 20 ന് നാടുകാണി അല്‍മഖര്‍ ദാറുല്‍ അമാന്‍ കാമ്പസില്‍ നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി കൻസുൽ ഉലമാ അവാർഡ് ദാനവും ഗ്രാന്റ് ബദ്ർ മൗലിദ് സദസ്സും ദാറുല്‍ അമാന്‍ നാടുകാണി അമാനീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
അല്‍മഖര്‍ അബൂദാബി കമ്മിറ്റിക്ക് കീഴില്‍ നടന്ന് വരുന്ന ബദര്‍ മൗലിദ് സദസ്സിന്‍റെ 33ാം വാര്‍ഷികമായാണ് ഗ്രാന്‍റ് ബദര്‍ മൗലിദ് സംഘടിപ്പിച്ചത്.ചടങ്ങില്‍ മൂന്ന് പതിറ്റാണ്ടായി പ്രവാസ ലോകത്ത് സുന്നി പ്രസ്ഥാനത്തിനും അല്‍മഖറിനും നേതൃത്വം നല്‍കി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച ഖാദിമുല്‍ ഉലമ മുസ്ഥഫ ദാരിമി കടാങ്കോടിന് കന്‍സുല്‍ ഉലമ ഫൗണ്ടേഷന്‍ അബൂദാബി കമ്മിറ്റി നല്‍കിയ കന്‍സുല്‍ ഉലമ പുരസ്ക്കാരം കൈമാറി.
സയ്യിദ് മുഹമ്മദ് ആറ്റക്കോയ അൽബുഖാരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം. വി അബ്ദു റഹ്മാൻ ബാഖവി പരിയാരം പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.പി.കെ.ഉമര്‍ മുസ്ല്യാര്‍ നരിക്കോട് ആമുഖ പ്രഭാഷണം നടത്തി.ബദ്ർ മൗലിദ് പാരായണത്തിന്സയ്യിദ് ജുനൈദ് അൽ ബുഖാരി,സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ,സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ,സയ്യിദ് ബിഷ്ര്‍ തങ്ങള്‍ മാട്ടൂല്‍തുടങ്ങിയ സാദാത്തുക്കള്‍ നേതൃത്വം നല്‍കി.ബദ്ർ മൗലിദ് സമാപന പ്രാര്‍ത്ഥനക്ക് സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന കന്‍സുല്‍ ഉലമ പുരസ്കാര സമർപ്പണം അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി. അബൂബക്ർ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി കടലുണ്ടി കൈമാറി.സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് മുഖ്യ പ്രഭാഷണം നടത്തി.ബനിയാസ് സ്പെയ്ക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹ്‌മാന്‍ ഹാജി കുറ്റൂര്‍ മുഖ്യാതിഥിയായി.
റെയിന്‍ബോ ഹമീദ് ഹാജി,അബ്ദുൽ ഗഫൂർ ബാഖവി അൽകാമിലി,,പ്രൊഫ. യു.സി അബ്ദുൽ മജീദ്,പി.കെ അലിക്കുഞ്ഞി ദാരിമി,പി.പി. അബ്ദുൽ ഹകീം സഅദി,ആർ. പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ,അബ്ദുല്ലക്കുട്ടി ബാഖവി,,കെ. അബ്ദു റഷീദ് ദാരിമി,മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി,കെ.വി.അബ്ദുറഹ്‌മാന്‍ ഹാജി മാട്ടൂല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
ബദ്‌ര്‍ മൗലിദ് സദസ്സിന്ന് മൂന്ന് പതിറ്റാണ്ട് കാലം നേതൃത്വം നല്‍കിയ പി.കെ.ഉമര്‍ മുസ്ല്യാര്‍ നരിക്കോടിനെ സദസ്സില്‍ ആദരിച്ചു.കെ.അബ്ദുറഷീദ് നരിക്കോട് സ്വാഗതവും നാസർ ഹാജി കുപ്പം നന്ദിയും പറഞ്ഞു.