പറശ്ശിനിക്കടവ്: - പറശ്ശിനിക്കടവ് HSS, NSS യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഭരണഘടനയും ലിംഗസമത്വവും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
അഡ്വ. സി ഒ ഹരീഷ് ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ രൂപേഷ് മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം ഓഫീസർ പ്രവീണ ടീച്ചർ സ്വാഗതവും വോളണ്ടിയർ ലീഡർ അർച്ചന സി നന്ദിയും രേഖപ്പെടുത്തി.