കേരളാ വാട്ടർ അതോറിറ്റി റഫറണ്ടം സഹായ സമിതി


കണ്ണൂർ :-
കേരളാ വാട്ടർ അതോറിറ്റിയിൽ മാർച്ച് 15ന് നടക്കുന്ന ഹിതപരിശോധനയിൽ അതോറിറ്റിയിലെ മഹാഭൂരിപക്ഷത്തിൻ്റെ സംഘടനയായ എംപ്ലോയീസ് യൂനിയൻ CITU വിനെ വിജയിപ്പിക്കണമെന്ന് സി.കണ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന റഫറണ്ട സഹായ സമിതി ജീവനക്കാരോട് അഭ്യർത്ഥിച്ചു.

 ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജല അതോറിറ്റിയിൽ നടപ്പിലാക്കി വരുന്ന ജനപക്ഷ ജലനയത്തിന് ശക്തി പകരാനും ,അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തുന്നതും ,ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് കരുത്ത് പകരാനും CITU വിനെ 51 ശതമാനത്തിലധികം വോട്ട് നേടി സോൾ ബാർഗൈയിനായി തിരഞ്ഞടുക്കണമെന്നും യോഗം ആവശ്യപെട്ടു.

CITU ജില്ലാ പ്രസിഡൻ്റ് സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു ,CITU ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ സഹായ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു .KWAEU സംസ്ഥാന കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര ഹിതപരിശോധനയെ കുറിച്ച് വിശദീകരണം നടത്തി .എം.വി ശശിധരൻ ,പി.വി ഗംഗാധരൻ ,എം തമ്പാൻ ,പ്രസംഗിച്ചു 

യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.രമണി പാനൽ അവതരണം നടത്തി.ജില്ലാ സെക്രട്ടറി എം.വി സഹദേവൻ സ്വാഗതവും ,പ്രസിഡൻ്റ് കെ.കെ സുരേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

കെ പി സഹദേവൻ ,കെ. മനോഹരൻ ,പി പുരുഷോത്തമൻ ,അരക്കൻ ബാലൻ ,പി .വി ഗംഗാധരൻ ,എം തമ്പാൻ രക്ഷാധികാരികളായി സഹായ സമിതി രൂപീകരിച്ചു .

കെ.അശോകൻ (ചെയർമാൻ)

എം.വി ശശിധരൻ ,കെ .സി സുധീർ ,കെ.ജയരാജൻ ,പി.മനോഹരൻ ,പി.കെ മനോജ് ,ഉദയൻ ,പ്രേംജിത്ത് ,അജിത്ത് (വൈസ് ചെയർമാൻമാർ)

എം.വി സഹദേവൻ (കൺവീനർ)

എ.രതീശൻ ,കെ.കെ സുരേഷ് ,കെ.രാജീവൻ (ജോ.. കൺവീനർമാർ)

Previous Post Next Post