മയ്യിൽ:- മുല്ലക്കൊടിയിലെ പി.പി.രാജീവന്റെ ചികിത്സാ സഹായനിധിയിലേക്ക് മയ്യിൽ ഹൈസ്കൂൾ 99- എസ് എസ് എൽ സി ബാച്ച് - (ദളം) സ്വരൂപിച്ച തുക [50,000-₹] മയ്യിൽ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് എം.സി ഷീല ടീച്ചർ ചികിസാ സഹായ കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ എം. അസൈനാർക്ക് കൈമാറി.
ടീം ദളത്തിന്റെ ചെയർമാൻ ടി.പി. ബിജു, കൺവീനർ ജിനീഷ് ചാപ്പാടി, പ്രസിഡന്റ് ഉനൈസ്, ട്രഷറർ പ്രവീൺ.സി.കെ, അനൂപ്, സജിത, ഷൈജ തുടങ്ങിയവർ പങ്കെടുത്തു.*