ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ മയ്യിലിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു


മയ്യിൽ :-
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാക്ഷി ശുഹൈബിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച്  ഗാന്ധിഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

 യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷംസു കണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് നിസാം മയ്യിൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി. ചന്ദ്രൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് സി.എച്ച്. മൊയ്തീൻ കുട്ടി , യു.മുസമ്മിൽ , സിനാൻ കടൂർ എന്നിവർ പ്രസംഗിച്ചു. 

മണ്ഡലം ഭാരവാഹികളായ നൗഷാദ് കോറളായി , കെ. പ്രിയങ്ക, പി. ഷമീന , കെ.അജീഷ് , കെ.എൻ. ജിതിൻ, അബു എരിഞ്ഞിക്കടവ് , കെ.അജയകുമാർ , മജീദ് കടൂർ എന്നിവർ നേതൃത്വം നല്കി.



Previous Post Next Post