കൊളച്ചേരി :- ഷുഹൈബ് അനുസ്മരണ ദിനം യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിലിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടത്തി.രാവിലെ നടന്ന പുഷ്പാർച്ചനയ്ക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഇർഷാദ് അഷറഫ്, രാഹുൽ ദാമോദരൻ ,കെ എം ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നടന്ന അനുസ്മരണ ചടങ്ങ്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി മണ്ഡലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് അഷറഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.എം വി പ്രേമാനന്ദൻ, സജിത്ത് മാസ്റ്റർ, സുനിത അബൂബക്കർ, കലേഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രജീഷ് സ്വാഗതവും അഖിൽ യൂത്ത് കോൺഗ്രസ് ജന. സെക്രടറി അഖിൽ പി വി നന്ദിയും പറഞ്ഞു.യൂത്ത് കോൺ. കൊളച്ചേരി മണ്ഡലം ഭാരവാഹികളായ അഷറഫ് കെ, ശ്രീജേഷ് കൊളച്ചേരി, അഖിൽ സി ഒ ,പ്രവീൺ പി, മഹറൂഫ് പി, മുസ്തഹ്സിൻ ടി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.