കുറ്റ്യാട്ടൂർ:-യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പഴശ്ശി പ്രിയദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷതയിൽ മണ്ഡലം വൈസ് പ്രസിഡന്റ് വി വി സനൂപ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ സത്യൻ, വാർഡ് മെമ്പർ യൂസുഫ് പാലക്കൽ, ടി വി മൂസാൻ, ദിലീപൻ,ഉമേഷ് എന്നിവർ സംസാരിച്ചു .