കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2021-2022 വർഷത്തെ ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയ മാലിന്യ സംസ്കരണത്തിനുള്ള റിംങ് കബോസ്റ്റിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവ്വഹിച്ചു.
ചടങ്ങിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സ്ജ്മ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം,
ക്ഷേമ കാര്യ ചെയർപേഴ്സൺ കെ വി അസ്മ, പഞ്ചായത്ത് മെമ്പർമാരായ കെ.പി നാരായണൻ, പി വി ഗീത, കെ പ്രിയേഷ്, കെ സി സീമ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി രാഹുൽ രാമ ചന്ദ്രൻ,എന്നിവർ ആശംസ പ്രസംഗം നടത്തി.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രമണ്യൻ സ്വാഗതവും, വി ഇ ഒ സീമ നന്ദിയും പറഞ്ഞു.