മയ്യിൽ:- കണ്ണൂർ നെഹ്റു യുവകേന്ദ്ര , മയ്യിൽ ജനമൈത്രി പോലീസ് സ്റ്റേഷൻ, ചെക്കിക്കുളം കൃഷ്ണപ്പിള്ള സ്മാരക വായനശാല, മയ്യിൽ അഥീന നാടക നാട്ടറിവ് വീട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അഥീന നാടക നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റും കൗൺസിലറുമായ പ്രദീപ് മാലോത്ത് മോട്ടിവേഷൻ ക്ലാസ് എടുത്തു.
സേനകളിലെ അവസരങ്ങൾ എന്ന വിഷയത്തിൽ രാധാകൃഷ്ണൻ കാവുമ്പായി, സി വിനയ് കുമാർ, പി പ്രദീപൻ എന്നിവർ ക്ലാസെടുത്തു. സി.മുരളീധരൻ മാസ്റ്റർ, അഭിന അനിൽകുമാർ, ശരത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.