കണ്ണൂർ:-റവന്യൂ ദിനത്തിൽ സംസ്ഥാനത്തെ മികച്ച ഹെഡ് സർവെയർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ടി പി മുഹമ്മദ് ഷെരീഫ് കണ്ണൂർ ജില്ലയുടെ അഭിമാനമായി. സർവ്വെ ആന്റ് ലാന്റ് റിക്കാർഡ്‌സ് വകുപ്പിൽ മലബാറിൽ ഒരാൾക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്
ശ്രീകണ്ഠപുരം റീസർവെ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനും, 'എല്ലാവർക്കും ഭൂമി. എല്ലാ ഭൂമിക്കും രേഖ. എല്ലാ സേവനങ്ങളും സ്മാർട്' എന്ന പദ്ധതിയുടെ ഭാഗമായി കോർസ് ഡിജിറ്റൽ സർവെയുടെയും ജില്ലയിലെ മുഴുവൻ വില്ലേജുകളിലെയും സേവനം ഓൺലൈൻ ആക്കുന്നതിന്റെയും നോഡൽ ഓഫീസറുമായി പ്രവർത്തിക്കുന്നു.
ഐ ടി സെൽ കോ ഓർഡിനേറ്ററുടെയും ഇരിട്ടി താലൂക്ക് ഹെഡ് സർവെയറായിരിക്കെ ഇരിട്ടി ടൗണിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെയും പടിയൂർ വില്ലേജിലെ റീസർവെ പരാതികൾ പരിഹരിക്കുന്നതിന്റെയും ചുമതലകൾ വഹിച്ചു. കണ്ണൂർ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിൽ നിന്നും പുരസ്‌കാരം ലഭിച്ചിരുന്നു
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി - കല്ലായി സ്വദേശിയാണ്. ഭാര്യ: ഖദീജ എ.സി, മക്കൾ : ലാമിയ, മുഹമ്മദ് ഷഹ്‌സാദ് (അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ) , ആയിഷ ഫർഹ