കൊളച്ചേരി:- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ 121 നമ്പർ കൊളച്ചേരി സെൻട്രൽ അങ്കണവാടിയിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ പ്രിയേഷ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ഇ വി രമണി, വി വി നിമ്മി എന്നിവർ നേതൃത്വം നൽകി.