"തെളിനീരൊഴുകും നവകേരളം" വള്ളിയോട്ട് വലിയ തോട് ശുചീകരണ യജ്ഞ ക്യാമ്പയിൽ ഉദ്ഘാടനം ഏപ്രിൽ 11ന്; സംഘാടക സമിതി രൂപീകരണ യോഗം നടന്നു


മയ്യിൽ:-
മയ്യിൽ ഗ്രാമ പഞ്ചായത്ത് രണ്ടാം നവകേരളം കർമ്മപദ്ധതിയുടെ "തെളിനീരൊഴുകും നവകേരളം" ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വള്ളിയോട്ട് വലിയ തോട് ശുചീകരണ യജ്ഞത്തിൻ്റെ തോട് സഭ സംഘാടക സമിതി രൂപീകരണ യോഗം വള്ളിയോട്ട് ജയ കേരള വായനശാലയിൽ വച്ച് നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന അധ്യക്ഷത വഹിച്ചു. ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, സഹദേവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി എം വി അജിത സ്വാഗതം പറഞ്ഞു.

ക്യാമ്പയിൻ്റെ ഔപചാരിക  ഉദ്ഘാടനം നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ടി എൻ സീമ ഏപ്രിൽ 11ന് ഔപചാരികമായി  ഉദ്ഘാടനം ചെയ്യും.


Previous Post Next Post