തളിപ്പറമ്പ്:-സുസ്ഥിര വിദ്യാഭ്യാസം സുരക്ഷത സമൂഹം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 20 ന് നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനം മാര്‍ച്ച് 11 വെള്ളിയാഴ്ച്ചനടക്കും.വൈകുന്നേരം 3 മണിക്ക് നടക്കുന്ന തങ്ങള്‍ പള്ളി മഖാം സിയാറത്തിന് സയ്യിദ് ശാഫി ബാഅലവി വളപട്ടണം നേതൃത്വം നല്‍കും.തുടര്‍ന്ന് നടക്കുന്ന മന്ന മഖാം സിയാറത്തിന് സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍ നേതൃത്വം നല്‍കും.ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ അല്‍മഖര്‍ കാമ്പസില്‍ നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേരും.നാല് മണിക്ക് നടക്കുന്ന കന്‍സുല്‍ മഖാം സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും.
അഞ്ച് മണിക്ക് നടക്കുന്ന ഖസ്വീദതുല്‍ ബുര്‍ദ സയ്യിദ് അസ്ഹര്‍ തങ്ങള്‍ ,ശുക്കൂര്‍ അമാനി ഉളിക്കല്‍,അനസ് ഹംസ അമാനി ഏഴാംമൈല്‍,നൗഫല്‍ അമാനി ചുഴലി,അബ്ദുറഹൂഫ് അമാനി നെല്ലിക്കപ്പാലം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി.അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരത്തിന്‍റെ അദ്ധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ പ്രിന്‍സിപ്പള്‍എപി അബ്ദുല്ല മുസ് ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.ദേവർഷോല അബ്ദുൽ സലാം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽബുഖാരി പൊസോട്ട് നേതൃത്വം നല്‍കും.
സയ്യിദ് അതാഉല്ലാ തങ്ങൾ ഉദ്യവാരം,സയ്യിദ് മഷ്ഹൂർ ഇമ്പിച്ചി തങ്ങൾ,സയ്യിദ് കോയഞ്ഞി തങ്ങൾ,സയ്യിദ് അഹ്മദുൽ കബീർ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ മുഹിമ്മാത്ത്,സയ്യിദ് ശിഹാബ് കോയക്കുട്ടി തങ്ങൾ, സയ്യിദ് ശംസുദ്ധീൻ ബാ അലവി,സയ്യിദ് ഹൈദ്രോസ് തങ്ങൾ, സയ്യിദ് അബ്ദുസ്സലാം അമാനി ആദൂർ,സയ്യിദ് അബ്ദുറഊഫ് തങ്ങൾ ഇരിക്കൂര്‍, അബ്ദുൽ ഹകീം സഅദി,മുഹിയുദ്ദീൻ ഫൈസി കയരളം,ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,ഹുസൈൻ സഅദി കെ.സി.റോഡ്,കാടാച്ചിറ അബ്ദുറഹ്മാൻ മുസ്ലിയാർ,അശ്റഫ് സഖാഫി കടവത്തൂർ,ഉമർ മുസ്ലിയാർ വാരം, കെ.പി കമാലുദ്ദീൻ മൗലവി,ബഷീർ സഅദി നുച്യാട്,പി. അബ്ദുല്ലാഹിൽ ഖാസിമി, പി ടി അശ്റഫ് സഖാഫി കാടാച്ചിറ ,യൂസുഫ് ദാരിമി ആറളം , അബ്ദുസ്സ്വമദ് ബാഖവി വേശാല,എം.എം. സഅദി പാലത്തുങ്കര,മുഹമ്മദ് മിസ്ബാഹി ചൊക്ലി ,മുഹിയുദ്ദീൻ സഖാഫി മുട്ടിൽ,മുഹമ്മദലി മുസ്ലിയാർ നുച്യാട്,മൂസ മുസ്ലിയാർ മണക്കാട് ,മുതുകുട അബ്ദുൽ ഖാദിർ സഖാഫി,പി കെ ഉമർ മുസ്ലിയാർ, കമാലുദ്ദീൻ ഫൈസി വളക്കൈ,ജാബിർ സഖാഫി തൃക്കരിപ്പൂർ,നൂര്‍ മുഹമ്മദ് മിസ്‌ബാഹി,അമീൻ അമാനി മാട്ടൂൽ, ഉസ്മാൻ അമാനി എളമ്പേരംപാറ,എം. എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ തുടങ്ങിയവര്‍ സംബന്ധിക്കും.