കൊളച്ചേരി: - ഇന്ന് വൈകിട്ട് പള്ളിപ്പറമ്പ് മുക്കിൽ ഒത്തുകൂടിയവർക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത് ഒന്നു മാത്രം.. ഈ ദുരന്തം ഇനി ഇവിടെ ആവർത്തിക്കരുതേ എന്ന്.
ഇന്നലെ കൈവരിയില്ലാത്തത് കാരണം അപകടം സംഭവിച്ച് മരണപ്പെട്ട സി.ഒ.ഭാസ്കരൻ മരണപ്പെട്ട കനാലിന് സമീപം നാട്ടുകാർ ഒത്തുചേർന്ന് റോഡിൻ്റെ ദുരവസ്ഥ മാറ്റാനുള്ള വഴികൾ ചർച്ച ചെയ്തു. നൂറോളം പേരാണ് വൈകിട്ട് നടന്ന സംഗമത്തിൽ പങ്കെടുത്തത്. ശ്രീ.ഭാസ്കരൻ്റെ അകാല നിര്യാണത്തിൽ കൂട്ടായ്മ ഒരു മിനുട്ട് മൗനം ആചരിച്ച് അനുശോചനം രേഖപ്പെടുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ, വാർഡ് മെമ്പർമാരായ ബാലസുബ്രഹ്മണ്യം, പി വി വത്സൻ മാസ്റ്റർ എന്നിവർ ഈ കൂട്ടായ്മയിലെത്തി ഈ പ്രശ്നത്തിൻ്റെ വസ്തുതകൾ വിവരിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ചടങ്ങിന് സുനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ് കൊളച്ചേരി ,സി.ഒ.പുരുഷോത്തമൻ, ശ്രീജിത്ത് വി, വി.കെ.ഉജിനേഷ്, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
ഷാജി, സുദീപ് വിനോദ്, ഷൈജു പി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഞായറാഴ്ച വിശദമായ യോഗം വിളിച്ച് ചേർത്ത് ഭാവി പ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ ഇന്ന് ചേർന്ന കൂട്ടായ്മയിൽ തീരുമാനമുണ്ടായി.