വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം പ്രാർത്ഥനാ കളിയാട്ട മഹോത്സവം 2022 മാർച്ച് 12,13 (കുംഭം 28,29) തീയ്യതികളിൽ


ചേലേരി :- 
വളവിൽ ചേലേരി മരുതിയോട്ട് ശ്രീ  തോട്ടുംകര ഭഗവതി ക്ഷേത്രത്തിൽ ഒരു ഭക്തന്റെ വകയായി  പ്രാർത്ഥന  കളിയാട്ട മഹോൽസവം 2022 മാർച്ച് 12,13 (കുംഭം 28,29 ) ശനി, ഞായർ  ദിവസങ്ങളിൽ നടക്കുന്നതാണ്.

 12ന് രാവിലെ 9 മണിക്ക് ഗണപതി ഹോമം സന്ധ്യക്ക് 6.30ന് സന്ധ്യാവേല, 7ന് തോട്ടുംകരഭഗവതിയുടെ തോറ്റം. ധർമ്മദൈവത്തിൻറ വെള്ളാട്ടം,  പ്രസാദസദ്യ,  തുടർന്ന് ധർമ്മദൈവത്തിന്റെ നേർച്ച വെള്ളാട്ടം എന്നിവ നടക്കും.         

 മാർച്ച്-13 ന്  ഞായറാഴ്ച പുലർച്ചെ തോട്ടുംകര ഭഗവതിയുടെ കൊടിയിലതോറ്റം. 4.30ന്  ധർമ്മദൈവത്തിന്റെ പുറപ്പാട്. 5  മണിക്ക് തോട്ടുംകരഭഗവതിയുടെ പുറപ്പാട്. രാവിലെ 8മണിക്ക് വടക്കേബാവ് കർമ്മത്തോടെ സമാപനം.

Previous Post Next Post