തളിപ്പറമ്പ്:-സുസ്ഥിര വിദ്യഭ്യാസം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 20 നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്‍റെ ഭാഗമായി പുളിങ്ങോത്ത് നിന്നും ആരംഭിച്ച വാഹന സഞ്ചാരത്തിന് ആവേശകരമായ സ്വീകരണം.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ അല്‍മഖറിന്‍റെ സന്ദേശങ്ങള്‍ കൈമാറി തുടരുന്ന ഗ്രാമ സഞ്ചാരം പയ്യന്നൂര്‍ മാടായി സോണിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണം വാങ്ങി തുടക്കം കുറിച്ചു.പുളിങ്ങോം മഖാം ഉറൂസില്‍ സയ്യിദ് അഹ്മദ് കബീര്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ ,റാഫി അമാനി ,സിദ്ധീഖ് ലത്വീഫി ,അഫ്സല്‍ അമാനി മൂന്നാംകുന്ന്,മുഈദ് കൂട്ടുമുഖം,അജ്മല്‍ കൊയിലാണ്ടി,സക്കിയ് തിരുവട്ടൂര്‍ ,അന്‍ഷദ് അഴീക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇന്ന് നടക്കുന്ന സഞ്ചാരം തളിപ്പറമ്പ് മന്ന മഖാം സിയാറത്തോടെ തുടക്കമാവും