മയ്യിലെ വ്യാപാരിയിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന മയ്യിൽ സ്വദേശി പോലിസ് പിടിയിൽ


മയ്യിൽ :-  
മയ്യിൽ ടൗണിലെ യുവ ഫർണിച്ചർ വ്യവസായിയിൽ നിന്ന്    സൂപ്പർ മാർക്കറ്റും പെട്രോൾ പമ്പും തുടങ്ങാം എന്ന് പറഞ്ഞ് സൗദിയിൽ വെച്ച്  50 ലക്ഷം തട്ടിയെടുത്ത കേസിൽ കണ്ണൂർ കോടതിയിൽ കേസ് നടക്കുകയും പരാതിക്കാരന് 35 ലക്ഷം രൂപ നൽകാൻ കോടതി വിധി വന്നതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ മയ്യിൽ ബമ്മണാച്ചേരി സ്വദേശി ഉള്ളാളം സത്താർ മയ്യിൽ പോലിസിൻ്റെ പിടിയിൽ.

 കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഇദ്ദേഹം  വിവിധ സ്ഥലങ്ങളിൽ ഒളിച്ച് താമസിച്ച് വരികയുമായിരുന്നു .ഇന്ന് പുലർച്ചെ മയ്യിൽ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

Previous Post Next Post