ഉല്ലാസ ലഹരിയിൽ കൊളച്ചേരി കാർണിവൽ; മേളയിലേക്ക് വൻ ജനപ്രവാഹം


കൊളച്ചേരി :-
കൊളച്ചേരി മുക്ക് മിനി സ്റ്റേഡിയത്തിൽ നടന്നു വരുന്ന കൊളച്ചേരി കാർണിവലിൽ വൻ ജനപങ്കാളിത്തം.

അവധി ദിവസമായ ഇന്നലെ നിരവധി പേർ കാർണിവൽ ഹാളിൽ എത്തി.

ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രദർശം നടക്കുന്നത്.

പ്രദർശന നഗരിയിലെ  വിവിധ സ്റ്റാളുകൾ സന്ദർശിക്കാനും സാധനങ്ങൾ വാങ്ങാനും വൻ ജനങ്ങളാണ് എത്തുന്നത്.

പ്രദർശന നഗരിയിലെ പെറ്റ് ഷോ, അമ്യൂസ്മെൻ്റ് പാർക്കുകൾ, ആകാശ തൊട്ടിൽ, ബോട്ട്, കുതിര സവാരി എന്നിവ ആസ്വദിക്കാൻ നിരവധി പേർ എത്തിച്ചേരുന്നുണ്ട്.

പ്രദർശനം മാർച്ച് 20ന് അവസാനിക്കും.






Previous Post Next Post