റേഡിയോ കിയോസ്കുകൾ സ്ഥാപിക്കണം: കാഞ്ചീരവം കലാവേദി

 

കണ്ണൂർ:-കണ്ണൂർ നഗരത്തിലെ ടൗൺസ്ക്വയർ, പയ്യാമ്പലം അടക്കമുള്ള പാർക്കുകളിലും  പൊതുയിടങ്ങളിലും പൊതുജനങ്ങൾക്കുപകാരപ്രദമാകുന്ന രീതിയിൽ  റേഡിയോ കിയോസ്കുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ തയ്യാറവണമെന്ന് റേഡിയോ സുഹൃദ് സംഗമം ആവശ്യപ്പെട്ടു.  

റേഡിയോ ശ്രോതാക്കളുടെ സംസ്ഥാനതല കലാസാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദിയുടെ നേതൃത്വത്തിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന റേഡിയോ സുഹൃദ് സംഗമം കാഞ്ചീരവം കലാവേദി ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. മധു പട്ടാന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു.  കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് പി.വി. പ്രശാന്ത് കുമാർ അവതാരക ദീപ കൃഷ്ണൻ എന്നിവരോടൊപ്പം ശ്രോതാക്കൾക്കൊപ്പം തത്മയം പരിപാടി സംഘടിപ്പിച്ചു. 

പ്രതിഭകൾക്കുള്ള ആദരവ്, ഉപഹാര സമർപ്പണം, വിവിവിധ കലാപരിപാടികളും അരങ്ങേറി. കാഞ്ചീരവം സംസ്ഥാന സെകട്ടറി പയ്യന്നൂർ വീനീത് കുമാർ, ശ്രവണശ്രീ ഇ.വി.ജി. നമ്പ്യാർ, കെ.വല്ലിടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജൻ ചന്ത്രോത്ത് സ്വാഗതവും ഗണേഷ് വെള്ളിക്കീൽ നന്ദിയും പറഞ്ഞു.

Previous Post Next Post