മയ്യിൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

 

മയ്യിൽ:-തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി പരിരക്ഷ 2022 എന്ന പേരിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മയ്യിൽ ഐ എം എൻ എസ് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ തദ്ദേശ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വികസന പദ്ധതി പ്രകാരം വിവിധ പരിപാടികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 'ഭയപ്പെടേണ്ട കൂടെയുണ്ട്' എന്ന സന്ദേശവുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ ആശങ്കയകറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന അധ്യക്ഷത വഹിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ക്ലാസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഓൺലൈനായി ആമുഖ ഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഇ എം സുരേഷ് ബാബു, തളിപ്പറമ്പ് ഡി ഇ ഒ കെ ജയപ്രകാശ്, മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൺവീനർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, പി.ടി എ പ്രസിഡണ്ട് പി പി സുരേഷ് ബാബു, ഹെഡ് മാസ്റ്റർ എം സുനിൽ കുമാർ, പ്രിൻസിപ്പൾ എം കെ അനൂപ് കുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ 19 സ്‌കൂളുകളിൽ ക്ലാസ് ഓൺലൈനായി സംപ്രേഷണം ചെയ്തു.

Previous Post Next Post