കണ്ണൂർ :- കണ്ണൂർ ജില്ല ആശുപത്രിക്ക് മുന്നിൽ ഫുട്പാത്ത് കൈയ്യേറിയുള്ള തെരുവോര കച്ചവടം യാത്രക്കാർക്ക് ദുരിതമാവുന്നു.വാഹനങ്ങൾ നിർത്തിയിടാനും ഫുട്പാത്ത് കൈയ്യേറിയതോടെ ഇത് വഴിയുള്ള കാൽനട യാത്രക്കാർ റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥാ യാണുള്ളത്.
ഇത് കാൽ നടയാത്രക്കാർക്ക് ദുരിതമാവുകയാണ്.അധികൃതർ അടിയന്തരമായി ഇടപ്പെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.