ശ്രീകണ്ഠപുരം. പീപിൾസ് ഫൗണ്ടേഷൻ്റെ ഇരുപത്തി ഒന്നാമത് ഭവനപദ്ധതി കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാട്ടിന് സമർപ്പിച്ചു. പി പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. 11 വീടുകളാണ് ശ്രീകണ്ഠപുരം കംബ്ലാരിയിൽ സമർപ്പിക്കപ്പെട്ട പീപ്പിൾസ് വില്ലേജിൽ ഉള്ളത്.
പ്രളയ കെടുതിയിൽ വീട് നഷ്ടപ്പെട്ട 5കുടുംബങ്ങൾക്കും ഭൂരഹിതരായ 6 കുടുംബങ്ങൾക്കുമാണ് വില്ലേജിൽ വീട് ഒരുക്കിയത്. പ്രളയ കെടുതിയിൽ വീട് നഷ്ട പ്പെട്ട വർക്കുള്ള വീടിൻ്റെ താക്കോൽ ദാനം ജമാഅത്തെ ഇസ്ലാമി കേരള അസി.അമീർ പി. മുജീബ് റഹ്മാൻ നിർവ്വഹിച്ചു. ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർ പേർസൺ ഫിലോമിന ടീച്ചർ താക്കോൽ ഏറ്റുവാങ്ങി. ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പീപ്പിൾസ് പത്രിക ശ്രീകണ്Oപുരം മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ശിവദാസൻ നിർവ്വഹിച്ചു. വി.പി. മൊയ്തീൻ ഏറ്റ് വാങ്ങി.
ഭൂരഹിതർക്കുള്ള വീടിൻ്റെ താക്കോൽ ദാനം യു.പി. സിദ്ദീഖ് മാസ്റ്റർ നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെർസൺ വി.പി.നസീമ ഏറ്റുവാങ്ങി. വില്ലേജ് ഹരിത വൽക്കരണ പ്രഖ്യാപനം കൺസിലർ ടി.ആർ. നാരായണൻ നിർവ്വഹിച്ചു. നിർമാണം നിർവ്വഹിച്ച ഇൻസ്റ്റാ അസോസിയേറ്റ്സ് പ്രതിനിധികളെ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ആദരിച്ചു.മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡൻ്റ് പി.ടി.എ. കോയ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, കെ.എൻ.എം ശ്രീകണ്ടാപുരം ഘടകം പ്രസിഡന്റ് എം.പി.കുഞ്ഞി മൊയ്ദീൻ, സ്വാമി കൃഷ്ണാനന്ദ ഭാരതി,പി ടി പി സാജിദാ,സകീർ ഹുസൈൻ, സൽമാനുൽ ഫാരിസി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു