കൊളച്ചേരി :- CPI(M) 23 മത് പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി നാടകപ്രവർത്തക കൂട്ടായ്മ സുരേഷ് ബാബു ശ്രീ സ്ഥഉദ്ഘാടനം ചെയ്തു.
വിനോദ് കെ നമ്പ്രം അധ്യക്ഷത വഹിച്ചു.സംസ്ഥാന കേരളോത്സവത്തിൽ മികച്ച നടനായി തെരെഞ്ഞടുത്ത പി വി നന്ദ ഗോപാലനെ അനുമോദിച്ചു .എം.കെ മനോഹരൻ ഉപഹാരം നൽകി .കെ.വി ബാലകൃഷ്ണൻ പാപ്പിനിശേരി ,നാരായണൻ കാവുമ്പായി ,എം വി ജി നമ്പ്യാർ ,ദേവിക എസ് ദേവ് ,മനീഷ് സാരംഗി ,ശ്രീധരൻ സംഘമിത്ര ,ടി.പി വേണുഗോപാലൻ, എ.അശോകൻ, വത്സൻ കൊളച്ചേരി, രതീശൻ ചെക്കിക്കുളം പ്രസംഗിച്ചു.
മൊടപ്പത്തി നാരായണൻ ,കെ.വി ശങ്കരൻ ,പി വി നന്ദഗോപാലൻ, അശോകൻ പെരുമാച്ചേരി നാടകാനുഭവങ്ങൾ പങ്ക് വെച്ചു.പി.പി കുഞ്ഞിരാമൻ സ്വാഗതവും സുബ്രൻ കൊളച്ചേരി നന്ദിയും പറഞ്ഞു.