പ്രവാസി ലീഗ് ജില്ലാ എക്സിക്യൂട്ടീവ് കേമ്പ് സൈകതം സമാപിച്ചു

 


കണ്ണൂർ :- പ്രവാസി ലീഗ് ജില്ലാ എക്സിക്യൂട്ടീവ് കേമ്പ് സൈകതം സമാപിച്ചു.പറശ്ശിനിക്കടവ് ബോട്ട് ഹൗസിൽ നടന്ന പരിപാടി പ്രവാസി ലീഗ് സംസ്ഥാനപ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.

പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരുകൾ കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാനപ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസികളുടെ തിരിച്ചു വരവ് വർദ്ധിക്കുകയാണ് കൊവിഡ് കാലത്തു മാത്രം 17 ലക്ഷത്തിലധികം പ്രവാസികളാണ് തിരിച്ചു വന്നവരാണ് എന്നാൽ അവരിൽ ഭൂരിഭാഗം പേർക്കും തിരിച്ചു പോകാനാവില്ല. പ്രവാസി പുനരധിവാസം സർക്കാരുകൾ മുഖ്യ അജണ്ടയായി കാണുന്നില്ല. 

കഴിഞ്ഞ ബജററിൽ പുനരധിവാസത്തിന് പദ്ധതിയുണ്ടാകുമെന്നാണ് പ്രവാസികൾപ്രതീക്ഷിച്ചത്. അതുണ്ടായില്ല. പ്രവാസികളെ വായ്പകൾ നൽകി കടക്കാരനാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഭൂരിഭാഗം പ്രവാസികളുടെ കിടപ്പാടം പൊലും ധനകാര്യ സ്ഥാപനങ്ങളിലാണ്. അവരുടെ ഈ സാമ്പത്തിക പ്രതിസന്ധി ദുരിതങ്ങൾ വിതക്കും. 

പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരുകൾ കാര്യമായ ഇടപെടലുകൾ നടത്തിയില്ലങ്കിൽ വൻ വില നൽകേണ്ടിവരും

ത്രതല പഞ്ചായത്ത് പദ്ധതികളിൽ പ്രവാസികൾക്കായി നിശ്ചിത തുക നീക്കിവെക്കണമെന്ന പ്രവാസി ലീഗ് ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബജറ്റും പദ്ധതികളും തയ്യാറാക്കുന്ന സമയമാണ്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരനിർദ്ദേശം നൽകണമെന്നും കെ റെയിൽ പദ്ധതി ആശങ്ക ദൂരീകരിക്കണമെന്നും ഹനീഫ പറഞ്ഞു.

പ്രസിഡൻറ് കെ സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽകരീംചേലേരി മുഖ്യാതിഥിയായി. സംഘടനാ സെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് ഫ്ലാഗ് ഓഫും ഉപഹാര സമർപ്പണവും നടത്തി.

 മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ പ്രസംഗിച്ചു.മുനീസ് ഹുദവി ഉദ്ബോധനം നടത്തി. കോർഡിനേറ്റർ യു .പി അബ്ദു റഹ്മാൻ കേമ്പ് വിശദീകരണവും ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ഖാദർ മുണ്ടേരി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. പ്രവാസി ഭാരതി കർമ്മ ശ്രേഷ്ഠ അവാർഡ് നേടിയ നജീബ് മുട്ടം, 55 രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തിയ ടി പി അബ്ദുൽ ഖാദർ എന്നിവരെ ആദരിച്ചു. പിഎം മുഹമ്മദ് കുഞ്ഞി ഹാജി, എം വി നജീബ്, നാസർ കേളോത്ത്, കെ പി ഇസ്മായിൽ ഹാജി, ഇ കെ ജലാലുദ്ദീൻ, എം മൊയ്തീൻ ഹാജി, അഹമ്മദ് പോത്താംകണ്ടം, വി കെ മുഹമ്മദ്, സി പി വി അബ്ദുല്ല, ഹംസതറാൽ, അഹമദ് തളയം കണ്ടി, കക്കുളത്ത് അബ്ദുൽ ഖാദർ ,കെ മൊയ്തു ഹാജി, എം ഉമ്മർ ഹാജി, ഇ എം ബഷീർ, എ പി ഇബ്രാഹിം പ്രസംഗിച്ചു.

Previous Post Next Post