കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസിഡന്റ് ശ്രീമതി.പി.പി റെജിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീ.സി നിജിലേഷ് അവതരിപ്പിച്ചു.
24.7 കോടി രൂപ വരവും 22.8 കോടി രൂപ ചെലവും പ്രതീക്ഷിച്ചുള്ള 1.92 കോടി രൂപ മിച്ചബജറ്റാണ് അവതരിപ്പിച്ചത്.
കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായത്തിനും ടൂറിസത്തിനും പ്രാധാന്യം നല്കി കൊണ്ട് ഉത്പാദന മേഖലയ്ക്ക് 2.18 കോടിയും സേവന മേഖലയ്ക്ക് 8.87 കോടി രൂപയും വകയിരുത്തി.
ഭൗമ സൂചിക പദവി നേടിയ കുറ്റ്യാട്ടൂരിന്റെ തനത് വിഭവമായ കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ സംസ്ക്കരണവും വിപണനവും ലക്ഷ്യമാക്കിയുള്ള നൂതന പദ്ധതികൾക്കും ഉളുമ്പക്കുന്ന് ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനും ഊന്നൽ നല്കി കാർഷിക ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന വികസന പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്.