മയ്യിൽ ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് തുടക്കമായി ; മഴക്കാല പൂർവ ശുചീകരണം പ്രധാന അജണ്ട


മയ്യിൽ :-
മയ്യിൽ ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് തുടക്കമായി.ആദ്യ ഗ്രാമസഭ വാർഡ് 15ൽ വൈസ് പ്രസിഡന്റ്‌ ശ്രീ എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ശ്രീ രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

2021-22 വാർഷിക പദ്ധതി, ജലജീവൻ മിഷൻ, പ്ലാസ്റ്റിക് നിരോധനം,ഹരിത കർമസേന യൂസർ ഫീ ഒഴിവാക്കിയ സ്ഥാപനങ്ങൾ, റേഷൻ കട വിജിലൻസ് സമിതി രൂപീകരണം എന്നിവയാണ് ഗ്രാമസഭ അജണ്ടകൾ.മാർച്ച്‌ 31 നകം എല്ലാ വാർഡിലും ഗ്രാമസഭകൾ നടക്കും.

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ വിവി അനിത, സുചിത്ര, ശാലിനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.കോർഡിനേറ്റർ സോജ നന്ദി പറഞ്ഞു.



Previous Post Next Post