കൈ വയൽ തോട് ജനകീയ ശുചീകരണ യജ്ഞത്തിന് തുടക്കമായി

 


മയ്യിൽ:- മയ്യിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി കൈവയൽ തോട് ജനകീയ ശുചീകരണ യജ്ഞത്തിന് മയ്യിൽ ഞാറ്റുവയൽ കപ്പാലത്ത് തുടക്കമായി.

 മയ്യിൽ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹരിത കേരള മിഷൻ ജില്ല കോ-ഓഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർമാരായ രവി മാണിക്കോത്ത്, വി വി  അനിത എന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു.

Previous Post Next Post