കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് ൻ്റെ നേതൃത്വത്തിൽ "ബാലസഭ കളിമുറ്റം" ബാലസഭ കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സി ബിന്ദുവിൻ്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി പരിപാടിയുടെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ജിൻസി സി, അസിസ്റ്റൻ്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ സിഎച്ച് തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ എംപി രൂപ സ്വാഗതവും സിഡിഎസ് അംഗം എംകെ ഗീത നന്ദിയും രേഖപ്പെടുത്തി.