'മയ്യിൽ ഫ്രഷ് ' കാർഷിക സംരഭം ഉദ്ഘാടനം ചെയ്തു



മയ്യിൽ :-
മയ്യിൽ എട്ട് ആറിന് സമീപം ഒൻപതാം  മൈലിൽ മയ്യിൽ ഫ്രഷ് എന്ന കാർഷിക സംരംഭത്തിൻ്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എ ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സി സത്യഭാമ , നാളികേര ക്ലസ്റ്റർ ചെയർമാൻ  എം സി ശ്രീധരൻ,  നെൽ ഉത്പാദക കമ്പനിയുടെ മാനേജിങ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ,  കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനി ഡയറക്ടർ വി ഒ പ്രഭാകരൻ, ഇരിക്കൂർ ബ്ലോക്ക് പച്ചക്കറി ക്ലസ്റ്റ്ററുകളുടെ ഫെഡറേറ്റഡ് സമിതിയുടെ പ്രസിഡൻ്റ് സി ലക്ഷ്മണൻ, കൃഷി ഓഫീസർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ഒൻപതാം  മൈലിലെ  കർഷകരും പങ്കെടുത്തു. 

 കാർഷിക മേഖലയിലെ ഈ നൂതന സംരഭം പി എം മുരളിയുടെയും കുന്നുമ്പ്രത്ത് ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കർഷക സംരഭകരാണ് തുടക്കം കുറിച്ചത്.

 പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഉള്ള കർഷകർക്ക്  നല്ല ഗുണമേന്മ ഉള്ള തൈകളും, വിത്തുകളും , ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി ഗ്രോ ബാഗുകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഈ കർഷക സംരംഭത്തിൻ്റെ ഉദ്ദേശം. ഇവിടെ പൂർണമായും വളർത്തി പരിപാലിച്ചു വിളവെടുത്തു തുടങ്ങിയ പച്ചക്കറി ഗ്രോ ബാഗുകൾ കർഷകർക്ക് തന്നെ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു തെരഞ്ഞെടുക്കാൻ ഉള്ള സൗകര്യം ചെയ്തിട്ടുണ്ട്.

ഗ്രോ ബാഗുകൾക്കു ഒപ്പം ജൈവ വളങ്ങൾ, ആവശ്യമായ സ്യൂഡോമോണസ്, ട്രൈക്കൊടെർമ, ഗോമൂത്രം എന്നിവ കൂടി സൗകര്യപ്രദമായ ചെറിയ കിറ്റുകൾ ആക്കി നൽകും എന്നും സംരഭക ഡയറക്ടർ ശ്രീ മുരളി അറിയിച്ചു.

ഈ സംരംഭത്തിന് എല്ലാ പിന്തുണയും നെൽ ഉത്പാദക കമ്പനിയുടെ മാനേജിങ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ, കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനി ഡയറക്ടർ വി ഒ പ്രഭാകരൻഎന്നിവർ ഉറപ്പു നൽകി.

 കുറ്റിയാട്ടൂർ മാങ്ങയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഈ സംരംഭം വഴി വിപണനം ചെയ്യാൻ വി ഒ പ്രഭാകരൻ യോഗത്തിൽ പറഞ്ഞു.



Previous Post Next Post