മയ്യിൽ:-പാചക വാതക വില വർദ്ധനവിനെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനപ്രകാരം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യിൽ ബസാറിൽ ധർണ്ണാ സമരം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. KSSPA ജില്ലാ പ്രസിഡന്റ് കെ.സി.രാജൻ മാസ്റ്റർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രൻ മാസ്റ്റർ, ശ്രീജേഷ് കൊയിലേര്യൻ എന്നിവർ സംസാരിച്ചു. സി.എച്ച്. മൊയ്തീൻ കുട്ടി സ്വാഗതവും ജിനീഷ് ചാപ്പാടി നന്ദിയും പറഞ്ഞു. മുഹമ്മദ് കുഞ്ഞി എരിഞ്ഞിക്കടവ്, ഭാസ്കരൻ മുല്ലക്കൊടി , മൂസ്സ പഴശ്ശി, മുസ്സമ്മൽ .യു എന്നിവരും പങ്കെടുത്തു.