കൊളച്ചേരി:- കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ വനിതാദിനത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ആരംഭിച്ചു.അതിനായി സൈക്കിൾ നൽകിയത് പൂർവ വിദ്യാർഥിനികളായ രേഷ്മ അനൂപ്, സൗമ്യപ്രഭ എന്നിവർ. സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്കൂൾ ലീഡർമാരായ ആരാധ്യ.പി, ധനുഷ്.കെ എന്നിവർ ഏറ്റുവാങ്ങി. മദേർസ് ഫോറം വൈസ് പ്രസിഡൻ്റ് നമിത പ്രദോഷ് അധ്യക്ഷയായി.
എഴുത്തുകാരിയും ആരോഗ്യ പ്രവർത്തകയുമായ കെ.വത്സലയെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ പൊന്നാട അണിയിച്ചു.ശൃംഗ ശിവദാസ്, രേഷ്മ അനൂപ് എന്നിവർ സംസാരിച്ചു.കെ.ശിഖ സ്വാഗതവും ഇ.എ.റാണി നന്ദിയും പറഞ്ഞു.