മയ്യിൽ :- നവകേരള ഗ്രന്ഥാലയം, ചെറുപഴശ്ശി സംഘടിപ്പിച്ച എസ്എസ്എൽസി ഹെൽപ്പ് ഡെസ്ക് പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.
പി സുരേഷ് ബാബു ക്ലാസെടുത്തു. മാർച്ച് 13 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ പങ്കെടുക്കും.
ജി.വി. അനീഷ് സ്വാഗതവും പി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.